ന്യൂഡൽഹി: ജുഡിഷറിയെക്കുറിച്ചുള്ള വിവാദഭാഗം ഒഴിവാക്കി എട്ടാംക്ലാസിലേക്കുള്ള സമൂഹ്യപാഠപുസ്തകം എൻസിഇആർടി പുറത്തിറക്കി.
കേസുകൾ കെട്ടിക്കിടക്കുന്നതിനെക്കുറിച്ചും രണ്ട് പ്രധാന കോടതി ഉത്തരവുകളെക്കുറിച്ചുള്ള ഭാഗങ്ങളാണ് നീക്കിയത്. ഇതിനു പകരം പൊതുതാൽപ്പര്യ ഹർജികൾ (പിഐഎൽ), ട്രൈബ്യൂണലുകൾ, തർക്ക പരിഹാരത്തിനുള്ള ബദൽമാർഗങ്ങൾ എന്നിവ ഉൾപ്പെടുത്തുകയായിരുന്നു.
പാഠഭാഗത്തിന്റെ തുടക്കത്തിലുള്ള വലിയ ചോദ്യങ്ങൾ എന്ന ഭാഗവും നീക്കി. സ്വതന്ത്രമായ ജുഡിഷറി അനിവാര്യമാകുന്നത് എന്തുകൊണ്ടെന്ന ഭാഗത്തിനു പകരംനീതിയും ഐക്യവും നിലനിൽക്കുന്ന ഒരു സമൂഹത്തിൽ ജുഡിഷറിയുടെ പ്രധാന്യം എന്ന ഭാഗം ഉൾപ്പെടുത്തി.
കഴിഞ്ഞ ഫെബ്രുവരിയിലാണ് നാഷണൽ കൗൺസിൽ ഓഫ് എഡ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് (എൻസിഇആർടി) പുറത്തിറക്കിയ എട്ടാം ക്ലാസിലെ സാമൂഹ്യപാഠം പുസ്തകം വിവാദമായത്.